ന്യൂഡൽഹി: ഡൽഹിയിലെത്തിയ നൈജീരിയൻ യുവതിക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചു. ഇതോടെ ഡൽഹിയിൽ മങ്കിപോക്സ് ബാധിച്ചവരുടെ എണ്ണം എട്ടായി ഉയർന്നു. രാജ്യത്ത് രോഗബാധിതരുടെ എണ്ണം 13 ആയി.
യുവതി ലോക നായക് ജയപ്രകാശ് നാരായണൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് യുവതിയെ സെപ്റ്റംബർ 14നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നേരത്തെയും ഡൽഹിയിൽ ആഫ്രിക്കൻ വംശജരായ യുവതികൾക്ക് മങ്കിപോക്സ് സ്ഥിരീകരിച്ചിരുന്നു.



