തിരുവനന്തപുരം: ഓണം ബംപർ നറുക്കെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ടിക്കറ്റ് വിൽപന പൊടിപൊടിക്കുകയാണ്. സെപ്റ്റംബർ 18 നാണ് ഓണം ബംപർ നറുക്കെടുപ്പ്. അച്ചടിച്ച തിരുവോണം ബംബര്‍ ടിക്കറ്റ് 89.06 ശതമാനവും വിറ്റഴിഞ്ഞു. 60 ലക്ഷം ടിക്കറ്റുകളാണ് ആകെ അച്ചടിച്ചത്. ഇതില്‍ 53,76,000 ടിക്കറ്റുകളും വിറ്റു. ഇത്രയും ടിക്കറ്റ് വിറ്റതിലൂടെ സര്‍ക്കാരിനു കിട്ടിയത് 215.04 കോടി രൂപയാണെന്ന് മാതൃഭൂമി ഡോട്.കോം റിപ്പോർട്ട് ചെയ്യുന്നു.
കഴിഞ്ഞ വര്‍ഷം ഓണം ബംബര്‍ ടിക്കറ്റ് വില്‍പ്പന വഴി സര്‍ക്കാരിനു 124.5 കോടി രൂപയാണ് കിട്ടിയത്. 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. അന്നു ടിക്കറ്റു വില 300 രൂപയായിരുന്നു. ഇത്തവണ 60 ലക്ഷത്തിൽ ബാക്കിയുള്ള ടിക്കറ്റുള്‍ കൂടി വിറ്റഴിച്ചാല്‍ സര്‍ക്കാര്‍ ഖജനാവിലെത്തുന്ന മൊത്തം തുക 240 കോടി രൂപയാണ്. ഇത്തവണ ടിക്കറ്റ് വില 500 രൂപയായിട്ടും ഓണം ബംപർ ടിക്കറ്റ് വിൽപനയിൽ കുറവുണ്ടാക്കാൻ കഴിഞ്ഞില്ല.



