കൊല്ലം: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടമുണ്ടായേക്കു സൂചന നല്‍കി കോണ്‍ഗ്രസ്. പടിഞ്ഞാറ് ഗുജറാത്ത് മുതല്‍ കിഴക്ക് അരുണാചല്‍ പ്രദേശ് വരെയായിരിക്കും ഈ യാത്ര. നിലവില്‍ കേരളത്തിലാണു യാത്ര പര്യടനം നടത്തുന്നത്.

കന്യാകുമാരി-കാശ്മീര്‍ യാത്രയ്ക്കുശേഷം അടുത്ത വര്‍ഷമായിരിക്കും ഗുജറാത്ത്-അരുണാചല്‍ പ്രദേശ് പര്യടനം. രാഹുല്‍ ഗാന്ധി നയിക്കുന്ന കന്യാകുമാരി-കാശ്മീര്‍ യാത്ര ഒരാഴ്ച പിന്നിട്ടിരിക്കുകയാണ്.

ഭാരത് ജോഡോ യാത്ര പാര്‍ട്ടിക്കു പുതിയ ‘പ്രതിച്ഛായ’ സൃഷ്ടിച്ചുവെന്നും പാര്‍ട്ടി സംഘടനയെ ശക്തിപ്പെടുത്തുന്നതിനൊപ്പം ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിമറിക്കുമെന്നുമെന്നുമാണു കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍.

”ഈ യാത്രയുടെ വിജയത്തോടെ അടുത്ത വര്‍ഷം കിഴക്കുനിന്ന് പടിഞ്ഞാറോട്ട് മറ്റൊരു യാത്ര നടത്താനാണു സാധ്യതുയുണ്ട്,” കമ്യൂണിക്കേഷന്‍ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി ജയറാം രമേശ് കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.