ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നു മ​റു​പ​ടി​യു​മാ​യി നി​യ​മ മ​ന്ത്രി പി.​രാ​ജീ​വ്. ഗ​വ​ര്‍​ണ​ര്‍ റ​ബ​ര്‍ സ്റ്റാ​മ്പ് ആ​ണെ​ന്ന് ആ​രും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് രാ​ജീ​വ് പ​റ​ഞ്ഞു. നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്ലു​ക​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

നി​യ​മ​സ​ഭ പാ​സാ​ക്കി​യ ബി​ല്‍ ഗ​വ​ര്‍​ണ​ര്‍​ക്ക് വി​ട്ടാ​ല്‍ സ്വീ​ക​രി​ക്കേ​ണ്ട നി​യ​മ​പ​ര​മാ​യ ചി​ല രീ​തി​ക​ളു​ണ്ട്. അ​ത്ത​രം രീ​തി​ക​ള്‍ ഗ​വ​ര്‍​ണ​റും സ​ര്‍​ക്കാ​രും ത​മ്മി​ലു​ള്ള​തെ​ന്നും രാ​ജീ​വ് പ്ര​തി​ക​രി​ച്ചു.

ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റും എ​ന്നാ​ണ​ല്ലോ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. ഓ​രോ ഘ​ട്ട​വും പൊ​തു സ​മൂ​ഹ​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്യേ​ണ്ട​ത് ഭ​ര​ണ​ഘ​ട​ന​പ​ര​മാ​യ രീ​തി​യ​ല്ല. ഗ​വ​ര്‍​ണ​ര്‍ എ​ങ്ങ​നെ​യാ​ണ് പ്ര​വ​ര്‍​ത്തി​ക്കേ​ണ്ട​ത് എ​ന്ന​ത് സം​ബ​ന്ധി​ച്ച് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ര്‍​ട്ടി​ക്കി​ള്‍ 200 പ​റ​യു​ന്നു​ണ്ട്. അ​ത് അ​റി​യു​ന്ന അ​ദ്ദേ​ഹം അ​തി​ന​നു​സ​രി​ച്ച നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും രാ​ജീ​വ് കൂ​ട്ടി​ച്ചേ​ർ​ത്തു.