ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് വള്ളിക്കാവ് അമൃതപുരി ആശ്രമത്തിലെത്തി മാതാ അമൃതാനന്ദമയീ ദേവിയെ സന്ദര്‍ശിച്ചു. ആശ്രമത്തിലെത്തിയ സര്‍സംഘ ചാലകിനെ മഠത്തിലെ സ്വാമിമാര്‍ സ്വീകരിച്ചു.

രണ്ട് മണിക്കൂറോളം അമ്മയുമായി സംഭാഷണം നടത്തി, അനുഗ്രഹം വാങ്ങിയശേഷമാണ് അദ്ദേഹം മടങ്ങിയത്. നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിയത്. അവിടെ നിന്ന് റോഡ് മാര്‍ഗമാണ് വള്ളിക്കാവിലെത്തിയത്.

ആര്‍എസ്എസ് ക്ഷേത്രീയ പ്രചാരക് എ. സെന്തില്‍കുമാര്‍, ക്ഷേത്രീയ സേവാപ്രമുഖ് കെ. പത്മകുമാര്‍, പ്രാന്ത കാര്യവാഹ് പി.എന്‍. ഈശ്വരന്‍, പ്രാന്തപ്രചാരക് എസ്. സുദര്‍ശനന്‍, അഖിലഭാരതീയ വിശേഷ സമ്പര്‍ക്ക സദസ്യന്‍ എ. ജയകുമാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.