തിരുവനന്തപുരം തൈക്കാടുള്ള എസ്ബിഐയുടെ അഞ്ച് നില കെട്ടിടത്തിന് മുകളിൽ നിന്നും ചാടി യുവാവ് ജീവനൊടുക്കി. മാർത്താണ്ടം സ്വദേശി ആദർശാണ് മരിച്ചത്. എസ്ബിഐയിലെ ഹൗസിംഗ് ലോണ്‍ വിഭാഗം കൈകാര്യം ചെയ്യുന്ന ഏജൻസിയിലെ ജീവനക്കാരനാണ്

മലയിൻകീഴിൽ കുടുബംത്തോടൊപ്പം വാടക വീട്ടിലാണ് താമസം. രാവിലെ ജോലിക്കെത്തിയ ശേഷമാണ് കെട്ടിടത്തിന് മുകളിൽ കയറി ആത്മഹത്യ ചെയ്തത്. മാനസിക സംഘർഷത്തിന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ആദർശെന്ന് മ്യൂസിയം പൊലീസ് പറഞ്ഞു.