കൊ​ച്ചി: പൊ​തു​നി​ര​ത്തി​ലെ അ​ക്ര​മ​കാ​രി​ക​ളാ​യ നാ​യ​ക​ളെ മാ​റ്റി പാ​ർ​പ്പി​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. തെ​രു​വു​നാ​യ​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്ന് പൗ​ര​ന്മാ​രെ സം​ര​ക്ഷി​ക്കാ​നു​ള്ള ബാ​ധ്യ​ത സ​ർ​ക്കാ​റി​നു​ണ്ടെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. നാ​യ​ശ​ല്യ​ത്തി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ മ​റ്റെ​ന്നാ​ൾ കോ​ട​തി​യെ അ​റി​യി​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി.

തെ​രു​വു​നാ​യ്ക്ക​ളെ അ​ടി​ച്ചു​കൊ​ന്ന് ജ​നം നി​യ​മം കൈ​യി​ലെ​ടു​ക്ക​രു​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ക്ക​ണം. പൊ​തു അ​വ​ബോ​ധ​ത്തി​നാ​യി പോ​ലീ​സ് മേ​ധാ​വി സ​ര്‍​ക്കു​ല​ര്‍ പു​റ​പ്പെ​ടു​വി​ക്ക​ണ​മെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തെ തെ​രു​വു​നാ​യ ആ​ക്ര​മ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ത്യേ​ക സി​റ്റിം​ഗ് ന​ട​ത്തി​യാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്.