കോട്ടയം: എഴുത്തുകാരനും, നിരൂപകനും, പ്രഭാഷകനും കേരളത്തിന്റെ സാമൂഹ്യ സാംസ്കാരികരംഗത്തെ നിറസാന്നിധ്യവുമായ പ്രൊഫ. എം കെ സാനു, മലായാളത്തിലെ വിജ്ഞാന സാഹിത്യ ശാഖയുടെ വികാസത്തിനും വിപുലീകരണത്തിനും നിർണായക സംഭാവനകൾ നൽകിട്ടിട്ടുണ്ട്
മലയാളത്തിന് ആദ്യ നിഘണ്ടു സമ്മാനിച്ച ഹെർമൻ ഗുണ്ടർട്ടിന്റെ സംഭാവനകൾ സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ ഭാഷാ ലോകത്തിന് സംഭാവന ചെയ്ത വ്യക്തി ആണ് പ്രൊഫ. സ്കറിയ സക്കറിയ. ഇരുവരെയുമാണ് മഹാത്മാഗാന്ധി സർവ്വകലാശാല ഡോക്ടർ ഓഫ് ലെറ്റേഴ്സ് (ഡി.ലിറ്റ്. ബഹുമതി നൽകി ആദരിക്കുന്നത്. സർവ്വകലാശാല നിയമാവലി പ്രകാരമുള്ള സിൻഡിക്കേറ്റിന്റെ ശുപാർശ അനുസരിച്ചാണ് ബഹുമതികൾ നൽകുന്നത്.
ഫ്രാൻസിൽ നിന്നുള്ള ശാസ്ത്ര ഗവേഷകരായ പ്രൊഫ. ഡിഡിയർ സൽ പ്രൊഫ. യവ്സ് ഗ്രോഫെൻസ് എന്നിവർക്ക് ഡോക്ടർ ഓഫ് സയൻസ് (ഡി.എസ്.സി. ബഹുമതികൾ നൽകാനും തീരുമാനിച്ചിട്ടുണ്ട്.
സെപ്റ്റംബർ 15ന് സർവകലാശാല ആസ്ഥാനത്ത്’നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡി -ലിറ്റ്, ഡി എസ് സി ബിരുദങ്ങൾ സമ്മാനിക്കുമെന്ന് സർവകലാശാല വൈസ് ചാൻസിലർ പ്രൊഫ. സാബു തോമസ് അറിയിച്ചു.
സർവകാലാശാലയുടെ ഡി.എസ്.സി ബഹുമതിക്കായി ഫ്രാൻസിലെ പ്രശസ്തമായ ലിമാറ്റബ് മെറ്റീരിയൽ എഞ്ചിനീയറിങ് ലബോറട്ടറിയുടെ ഡയറക്ടറും പോളിമർ ശാസ്ത്ര മേഖലയിലെ അറിയപ്പെടുന്ന ഗവേഷകനും ശാസ്ത്രജ്ഞനുമായ പ്രൊഫ. യവിസ് ഗ്രൊഹെഗൻസും പ്രൊഫ. ഡിഡിയൻ റൂസലും തിരഞ്ഞെടുക്കപ്പെട്ടു.
നാനോ പദാർഥങ്ങളെയും നാനോ സംയുക്തങ്ങളെയും കുറിച്ച് നിരവധി ഗവേഷണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ശാസ്ത്രജ്ഞനാണ് പ്രൊഫ. ഡിഡിയൻ റൂസൽ. എൺപതിലധികം ഗവേഷണപ്രബന്ധങ്ങളും ആര് ശാസ്ത്ര സംബന്ധിയായ പുസ്തകങ്ങളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.



