തിരുവനന്തപുരം: പാറശ്ശാല ആനക്കുന്ന് ജങ്ഷനിലെ കടയിലെ ചായ കുടിച്ചും കുശലം പറഞ്ഞും രാഹുലിന്റെ 10 മിനിറ്റ്. ഭാരത് ജോഡോ യാത്രക്കിടെയാണ് രാവിലെ സ്റ്റാൻലിയുടെ കടയിൽ രാഹുൽ ഗാന്ധി കയറിയത്.
കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ. മുരളീധരൻ എം.പി, പാലോട് രവി എന്നിവർ ഒപ്പമുണ്ടായിരുന്നു. ചായക്കൊപ്പം ഏത്തപ്പഴവും ഉഴുന്നുവടയും കേക്കും രാഹുൽ കഴിച്ചു.
ഒപ്പമുള്ളവർ ചായയും ഓരോ കടിയും. ചായ കുടിക്കുന്നതിനിടെ, സ്റ്റാൻലിയോട് അൽപ നേരം സൗഹൃദസംഭാഷണം. പിന്നെ ചേർത്തുനിർത്തി ഫോട്ടോയെടുക്കൽ. പിന്നീട്, മറ്റ് നേതാക്കൾക്കൊപ്പം തിരികെ പദയാത്രയിലേക്ക്.



