കൊച്ചി: വിമാനയാത്രയ്ക്കിടെ അബോധാവസ്ഥയിലായ കോട്ടയം സ്വദേശിനി മരിച്ചു. മണിമല കൊച്ചുമുറിയില്‍ വേഴമ്പത്തോട്ടത്തില്‍ മിനി എല്‍സ ആന്റണി(52) ആണ് മരിച്ചത്. ഇന്നലെ പുലര്‍ച്ചെ ഫ്‌ളൈ ദുബായ് വിമാനത്തിലായിരുന്നു സംഭവം.
യാത്രയ്ക്കിടെ അബോധാവസ്ഥയിലായ മിനിയെ, കൊച്ചിയില്‍ വിമാനമിറങ്ങിയ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭര്‍ത്താവ് ആന്റണിയും മിനിക്കൊപ്പം വിമാനത്തിലുണ്ടായിരുന്നു. ദീര്‍ഘകാലമായി ഇവര്‍ വിദേശത്തായിരുന്നു. ദമ്പതികള്‍ക്ക് മക്കളില്ല.



