ന്യൂഡല്‍ഹി: രാജ്യത്ത് ബാങ്കിംഗ് രംഗത്ത് ഏറ്റവുമധികം വേതനം പറ്റുന്നത് സ്വകാര്യ ബാങ്കുകളുടെ തലപ്പത്തുള്ളവര്‍. എച്ച്ഡിഎഫ്സി ബാങ്ക് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൈസാദ് ബറൂച്ചയാണ് പ്രതിവര്‍ഷം ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നയാള്‍. ഇദ്ദേഹം പ്രതിവര്‍ഷം 10.64 കോടി രൂപയാണ് ശമ്പളയിനത്തില്‍ കൈപ്പറ്റുന്നത്.
ആക്സിസ് ബാങ്ക് സിഇഒ അമിതാഭ് ചൗധരി (7.62 കോടി രൂപ), ഇന്‍ഡ്സ് ബാങ്ക് സിഇഒ സുമന്ത് കാഠ്പാല (7.31 കോടി), ഐസിഐസിഐ ബാങ്ക് സിഇഒ സന്ദീപ് ബക്ഷി (7.08 കോടി), എച്ച്ഡിഎഫ്സി ബാങ്ക് സിഇഒ ശശിധര്‍ ജഗ്്ദീഷന് (6.51 കോടി) എന്നിങ്ങനെയാണ് തൊട്ടുപിന്നാലെയുള്ളവര് വാങ്ങുന്ന പ്രതിവര്‍ഷ ശമ്പളം.



