പക്ഷികൾക്ക് ഭക്ഷണം കൊടുക്കുന്നത് ആളുകൾക്ക് ഇഷ്ടമുള്ള കാര്യമാണ്. അവഭക്ഷണം ആസ്വദിക്കുന്നത് കാണാൻ തന്നെ മനോഹരമാണ്. എന്നാൽ അവ തിരിച്ച് സമ്മാനം നൽകുന്നത് അപൂർവമാണ്. അത്തരമൊരു സന്ദർഭമാണ് ഒരു ട്വിറ്റർ യൂസർ വിവരിച്ചിരിക്കുന്നത്.

എന്തെല്ലാം പക്ഷികൾ ഉണ്ടെങ്കിലും കാക്കകൾക്കുള്ള സ്നേഹവും അടുപ്പവും മറ്റുള്ളവക്കില്ലെന്നും അവ എന്നും കുടുംബാംഗത്തെ പോലെയാണെന്നും മലയാളി കവി വൈലോപ്പിള്ളി പാടിയിട്ടുണ്ട്. 

ട്വിറ്റർ യൂസറായ കൊളീൻ ലിൻഡ്സെയും അതു തന്നെയാണ് പറയുന്നത്. ഒരു കഷണം കേക്ക് പങ്കുവെച്ചപ്പോൾ തിരിച്ചു സമ്മാനം തന്നവനാണ് കാക്കയെന്ന് ലിൻഡ്സെ ട്വിറ്ററിൽ കുറിച്ചു.

‘ഞാനവന് ചെറിയൊരു കേക്ക് പങ്കുവെച്ചു. പകരം അവൻ എനിക്ക് ഒരു സമ്മാനം തന്നു. ഒരു കല്ല്. അവന്റെ കഞ്ഞിച്ചുണ്ടുകൊണ്ട് ഉരുട്ടി നീക്കി അത് എന്റെ കാൽക്കൽ കൊണ്ടുവെച്ചു.’ ഹൃദയ ചിഹ്നത്തോടൊപ്പം കാക്കയുടെയും കാക്കയുടെ സമ്മാനമായ കല്ലിന്റെ ചിത്രം ട്വിറ്ററിൽ പ​ങ്കുവെച്ചുകൊണ്ടാണ് അവർ ഈ വരികൾ കുറിച്ചത്.