ഡാളസ്: തൃശൂർ ശ്രീ കേരളവർമ്മ 1974-77 ബി.എസ്സി ഫിസിക്സ് ബാച്ച് പൂർവവിദ്യാർഥികളുടെ സംഗമം തൃശൂരിൽ സംഘടിപ്പിച്ചു.
തൃശൂർ മോത്തിമഹൽ കോണ്‍ഫറൻസ് ഹാളിൽ സെപ്റ്റംബർ 3 ഞായറാഴ്ച രാവിലെ 10 മുതൽ ആരംഭിച്ച വിദ്യാർഥി സംഗമത്തിൽ ഭാഭാ ആറ്റമിക് റിസർച്ച് മുൻ സയന്റിസ്റ്റ് രത്നകല സ്വാഗതമാശംസിച്ചു. ഈ കാലഘട്ടത്തിനുള്ളിൽ കാലയവനികക്കുള്ളിൽ മറഞ്ഞ സതീർത്ഥ്യരെ സ്മരിച്ചുകൊണ്ട് അന്പാട്ട് രാമചന്ദ്രൻ പ്രസംഗിച്ചു.
തുടർന്ന് യുഎസ്എയിൽ നിന്നും എത്തിച്ചേർന്ന പൂർവവിദ്യാർഥിയും പ്രമുഖ മാധ്യമ പ്രവർത്തകനുമായ പി.പി. ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തി. റിട്ട. പ്രഫ. സി. ഗോവിന്ദൻകുട്ടി, മുൻ കേരളവർമ കോളേജ് യൂണിയൻ ചെയർമാൻ സണ്ണി, പ്രവീണ്‍കുമാർ, ചന്ദ്രിക, വിജയൻ എന്നിവർ ആശംസകൾ അറിയിച്ചു. സംഗമത്തിൽ പങ്കെടുത്തവർ തങ്ങളുടെ ഉൗഷ്മളമായ പൂർവകാല സ്മരണകൾ പങ്കുവച്ചു. സുകുമാരൻ നന്ദി പ്രകാശിപ്പിച്ചു.
കെ.സി.രത്നകല, ആർ.അന്പാട്ട്, ചന്ദ്രിക.എ. വിജയൻ, ടി.വി.ശങ്കരനാരായണൻ, അരുണ്‍, സുരേന്ദ്രൻ, ശശിധരൻ, സുകുമാരൻ എന്നിവർ നേതൃത്വം നൽകിയ പരിപാടിയുടെ എംസി ആയി ഇന്ദിര പ്രവർത്തിച്ചു . വിഭവസമൃദ്ധമായ ഉച്ച ഭക്ഷണത്തോടെ സംഗമം സമാപിച്ചു.



