ന്യൂഡൽഹി: പ്രായമായ ഭര്‍തൃപിതാവിനെ ക്രൂരമായി മര്‍ദിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥ. ഡല്‍ഹിയിലാണ് സംഭവം. സബ് ഇന്‍സ്പെക്ടര്‍ പദവിയിലുള്ള യുവതിയാണ് ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മുന്പില് വച്ച് വയോധികനെ മര്‍ദിച്ചത്.
ഞായറാഴ്ച ലക്ഷ്മിനഗറിലെ വീട്ടില്‍വച്ചു നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവ സമയം യുവതിക്കൊപ്പം ഇവരുടെ അമ്മയുമുണ്ടായിരുന്നു.
വയോധികനുമായി ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നാണ് ഉദ്യോഗസ്ഥ ഇദ്ദേഹത്തെ മര്‍ദിച്ചത്. ഈ സമയം ഉദ്യോഗസ്ഥയുടെ അമ്മയും ഇദ്ദേഹത്തെ ഉപദ്രവിച്ചു. സമീപം നിന്ന പോലീസ് ഉദ്യോഗസ്ഥനാണ് മര്‍ദനത്തില്‍ നിന്നും വയോധികനെ രക്ഷിച്ചത്.
ഡിഫന്‍സ് കോളനി പോലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായ ഇവരുടെ പ്രവൃത്തി ഏറെ വിവാദത്തിലായിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.



