നാദിർഷ ഫേസ് ബുക്കിൽ പങ്കുവച്ച പോസ്റ്റാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. രണ്ട് മക്കൾക്കുമൊപ്പം നിൽക്കുന്ന ക്യൂട്ട് ചിത്രമാണ് നാദിർഷ പങ്കുവെച്ചിരിക്കുന്നത്. നാദിർഷയുടെ സൗന്ദര്യത്തെ വാഴ്ത്തിക്കൊണ്ടും അതീവസന്തുഷ്ടനായ അച്ഛനായി കഴിയാനായതിലെ സന്തോഷവുമൊക്കെയാണ് ആരാധകർ കമൻ്റുകളിലൂടെ പറയുന്നത്. 

“ഡാഡി കൂൾ, ചുള്ളൻ ഫാദർ, വെറും Father അല്ല bro, മൈ ഡോട്ടേഴ്‌സ് എന്നല്ലെ ക്യാപ്‌ഷൻ കൊടുക്കേണ്ടത്, നാദ് ഇക്കാ ചെറിയ ഒരു കുശുമ്പ് ഉണ്ട്. നിങ്ങളോട്, കണ്ടാൽ ബ്രദർ ആണെന്ന് തോന്നും, ഇക്ക ആണെന്ന് പറഞ്ഞാൽ കൂടി വിശ്വാസം ആകില്ല, കുഞ്ഞനിയനെ വാപ്പയാക്കി ഫോട്ടോയെടുത്ത മക്കളെ.. പൊറുക്കൂല ഈ ചതി……. ( ഇഷ്ടം മക്കൾസ്), അച്ഛന്റെ പൊന്നുമക്കൾ, സന്തൂർ ഫാദർ, ചർമ്മം കണ്ടാൽ പ്രായം തോന്നില്ല, സ്നേഹ നിധിയായ ബാപ്പയുടെ ഐശ്വര്യമുള്ള മക്കൾ”, എന്നിങ്ങനെ പോകുന്നു കമന്റുകൾ.