ദോ​ഹ: ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ള്‍ സ​മ​യ​ത്ത് മ​ദ്യ​ന​യ​ത്തി​ന് ഇ​ള​വ് വ​രു​ത്താ​ന്‍ ഖ​ത്ത​ര്‍. പൊ​തു​സ്ഥ​ല​ത്ത് മ​ദ്യ​പാ​നം ഖ​ത്ത​റി​ല്‍ കു​റ്റ​ക​ര​മാ​ണ്. എ​ന്നാ​ല്‍ ലോ​ക​ക​പ്പ് കാ​ണാ​ന്‍ വി​ദേ​ശി​ക​ളാ​യ കാ​ണി​ക​ള്‍ എ​ത്തു​ന്ന​ത് കൊ​ണ്ട് എ​ല്ലാ​വ​ര്‍​ക്കും സ്വീ​കാ​ര്യ​മാ​യ മ​ദ്യ​ന​യം ത​ല്‍​കാ​ല​ത്തേ​ക്ക് ന​ട​പ്പി​ലാ​ക്കാ​ന്‍ ഒ​രു​ങ്ങു​ക​യാ​ണ് രാ​ജ്യം.

മ​ത്സ​ര​ത്തി​ന് മു​ന്‍​പും ശേ​ഷ​വും നി​ശ്ചി​ത സ​മ​യ​ത്ത് സ്റ്റേ​ഡി​യ പ​രി​സ​ര​ത്ത് ബീ​യ​ര്‍ വി​ല്‍​പ​ന അ​നു​വ​ദി​ക്കു​മെ​ന്നും ടി​ക്ക​റ്റ് എ​ടു​ത്ത കാ​ണി​ക​ള്‍​ക്ക് സ്റ്റേ​ഡി​യ​ത്തി​നു പു​റ​ത്ത് ഈ ​സ​മ​യ​ത്ത് ബീ​യ​ര്‍ വാ​ങ്ങാ​നാ​വു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. യു​എ​സ് ക​മ്പ​നി​യാ​യ ബു​ഡ്വെ​യ്‌​സ​റി​നാ​ണ് വി​ല്‍​പ​നാ​വ​കാ​ശം.