തി​രു​വ​ന​ന്ത​പു​രം: സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി സം​ബ​ന്ധി​ച്ചു കേ​ര​ള-​ക​ര്‍​ണാ​ട​ക​ത​ല ച​ര്‍​ച്ച ന​ട​ക്കും. പ​ദ്ധ​തി ക​ര്‍​ണാ​ട​ക​യി​ലേ​ക്കു നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മ​യും ത​മ്മി​ലാ​ണ് ച​ര്‍​ച്ച ന​ട​ക്കു​ക.

ഈ ​മാ​സം അ​വ​സാ​നം ബം​ഗ​ളൂ​രു​വി​ലാ​ണ് ച​ര്‍​ച്ച. പ​ദ്ധ​തി ക​ര്‍​ണാ​ട​ക​യി​ലേ​ക്കു നീ​ട്ട​ണ​മെ​ന്നു ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന സ​തേ​ണ്‍ സോ​ണ​ല്‍ കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ല്‍ കേ​ര​ളം ആ​വ​ശ്യ​മു​ന്ന​യി​ച്ച​തോ​ടെ​യാ​ണ് വി​ഷ​യ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​മാ​ര്‍ ത​മ്മി​ല്‍ ച​ര്‍​ച്ച ന​ട​ത്താ​ന്‍ ധാ​ര​ണ​യാ​യ​ത്.

കാ​സ​ര്‍​ഗോ​ഡ് വ​ഴി മം​ഗ​ലാ​പു​ര​ത്തേ​ക്കു പാ​ത നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് കേ​ര​ളം യോ​ഗ​ത്തി​ല്‍ മു​ന്നോ​ട്ടുവ​ച്ച​ത്. ഇ​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ന്ന യോ​ഗ​ത്തി​ല്‍ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ, ദ​ക്ഷി​ണേ​ന്ത്യ​ന്‍ സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​ര്‍, മ​ന്ത്രി​മാ​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.