തമിഴ് ചലച്ചിത്ര നിർമാതാവ് രവീന്ദർ ചന്ദ്രശേഖരനും നടിയും അവതാരകയുമായ മഹാലക്ഷ്മിയും വിവാഹിതരായി. തിരുപ്പതിയിൽവെച്ച് നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. ഇരുവരുടേയും രണ്ടാം വിവാഹമാണിത്.
ഏറെനാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. രവീന്ദർ നിർമിക്കുന്ന വിടിയും വരൈ കാത്തിര് എന്ന സിനിമയിൽ മഹാലക്ഷ്മിയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ സിനിമയുടെ സെറ്റിൽ നിന്ന് തുടങ്ങിയതാണ് ഇരുവരുടേയും പ്രണയം.
രണ്ടുപേരും വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയാ പേജിൽ പങ്കുവെച്ചിട്ടുണ്ട്. ‘നിങ്ങളെ എന്റെ പങ്കാളിയായി ലഭിച്ചതിൽ ഞാൻ ഭാഗ്യവതിയാണ്. സ്നേഹം കൊണ്ട് നിങ്ങളെന്റെ ജീവിതം നിറച്ചു. സ്നേഹം അമ്മൂ..’ എന്ന കുറിപ്പോടെയാണ് മഹാലക്ഷ്മി ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്.



