ഇന്ത്യൻ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ 2022– 23 സീസണിന് ഒക്ടോബർ ഏഴിനു തുടക്കമാകും. ആദ്യ മത്സരം കേരള ബ്ലാസ്റ്റേഴ്സും ഈസ്റ്റ് ബംഗാള്‍ എഫ് സി യുമായി.
രാത്രി 7.30 ന് കൊച്ചി ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് കിക്കോഫ്. ഐ എസ് എല്ലിനു ശേഷം ഏപ്രിലിൽ സൂപ്പർ കപ്പ് മത്സരങ്ങളും നടക്കും. രണ്ട് സീസണുകൾക്കു ശേഷമാണ് സ്റ്റേഡിയത്തിൽ പൂർണമായും ആളുകളെ കയറ്റി വിവിധ സംസ്ഥാനങ്ങളിൽ ലീഗ് നടക്കുന്നത്.
ഈ സീസണ്‍ മുതൽ പ്ലേ ഓഫ് ചട്ടത്തിലും മാറ്റം വരും. ലീഗ് ഘട്ടത്തില്‍ ആദ്യ രണ്ടു സ്ഥാനക്കാർ നേരിട്ടു സെമി ഫൈനൽ ഉറപ്പിക്കും. എലിമിനേറ്റർ മത്സരങ്ങളിൽ മൂന്നാം സ്ഥാനക്കാരും ആറാം സ്ഥാനക്കാരും, നാല്, അഞ്ച് സ്ഥാനങ്ങളിലെ ടീമുകളും ഏറ്റുമുട്ടിയാകും മറ്റ് സെമി ഫൈനലിസ്റ്റുകളെ തീരുമാനിക്കുക. പത്ത് ഹോം മത്സരങ്ങളടക്കം ഒരോ ടീമുകളും 20 മത്സരങ്ങളാണു കളിക്കുക.




