സര്‍ക്കാരിന് നല്‍കുന്ന അപേക്ഷകളില്‍ ഇനി മുതല്‍ താഴ്മയായി എന്ന പദം വേണ്ട. താഴ്മയായി എന്ന പദം ഇനി മുതല്‍ ഉപയോഗിക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശം.

സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ വിവിധ ആവശ്യങ്ങള്‍ക്ക് നല്‍കുന്ന അപേക്ഷാഫോമുകളില്‍ താഴ്മയായി അപേക്ഷിക്കുന്നു എന്ന് എഴുതേണ്ടതില്ല.

അപേക്ഷിക്കുന്നു അല്ലെങ്കില്‍ അഭ്യര്‍ത്ഥിക്കുന്നു എന്ന് മാത്രം പ്രയോഗിച്ചാല്‍ മതിയാകും. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കരണ വകുപ്പ് ഇക്കാര്യത്തില്‍ വകുപ്പ് തലവന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.