കണ്ണൂരില്‍ തമിഴ്‌നാട്ടുകാരിയായ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ മൂന്നുപേര്‍ കസ്റ്റഡിയില്‍. കാഞ്ഞങ്ങാട് സ്വദേശി വിജേഷ്, തമിഴ്‌നാട്ടുകാരി മലര്‍ എന്നിവരെ അറസ്റ്റ് ചെയ്യും. കസ്റ്റഡിയിലുള്ള നീലേശ്വരം സ്വദേശിക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുന്നു.

ശനിയാഴ്ചയാണ് ജോലി വാഗ്ദാനം നല്‍കി 32-കാരിയായ യുവതിയെ പീഡിപ്പിച്ചത്.ബന്ധുവായ മലരിന്റെ ചാലയിലെ വീട്ടിലാണ് ജോലി അന്വേഷിച്ച് എത്തിയ യുവതി താമസിച്ചിരുന്നത്. വേറെ വീട്ടില്‍ താമസിക്കാമെന്നും അവിടെ നിന്നു ജോലി അന്വേഷിക്കുന്നതാണ് എളുപ്പമെന്നും പറഞ്ഞ് മലര്‍ യുവതിയെ കാഞ്ഞിരയിലെ മറ്റൊരു വീട്ടില്‍ കൊണ്ടു പോയി.