കാൽഗറി : എഡ്മന്‍റൺ ഈഗിൾസ് ക്രിക്കറ്റ് ടീം സംഘടിപ്പിച്ച ഈഗിൾസ് കപ്പ് 2022 ഓഗസ്റ്റ് 27, 28 തീയതികളിൽ എഡ്മന്‍റൺ കൊറോനേഷൻ പാർക്കിൽ വച്ച് നടന്നു. പത്തു ടീമുകൾ മാറ്റുരച്ച മത്സരങ്ങളിൽ, ഫൈനലിൽ എഡ്മന്‍റൺ ഈഗിൾസിനെ പരാജയപ്പെടുത്തി സൂപ്പർ ജയന്‍റ്സ് കാൽഗറി വിജയികളായി. ഈഗിൾസ് കപ്പും 2000 ഡോളർ അടങ്ങിയതായിരുന്നൂ ഒന്നാം സമ്മാനം.

സൂപ്പർ ജയന്‍റ്സ് ടീമിലെ രഞ്ജിത്ത് രാജൻ ആണ് ഫൈനലിലെ മാൻ ഓഫ് ദി മാച്ച്. ടൂർണമെന്‍റിലെ വിക്കറ്റ് കീപ്പർ അവാർഡും രഞ്ജിത്ത് നേടി.

ജാക്സൺ – മാൻ ഓഫ് ദി മാച്ച് (ക്വാർട്ടർ ഫൈനൽ)
എബിൻ ഫ്രോ – മാൻ ഓഫ് ദി മാച്ച് (സെമി ഫൈനൽ)
ശിവ – ബെസ്റ്റ് ബൗളർ എന്നിവരും വ്യക്തിഗത അവാർഡിന് അർഹരായി.