പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ വൈകിട്ട് നാലിന് കൊച്ചി നെടുമ്ബാശേരി വിമാനത്താവളത്തിലെത്തും.തുടര്‍ന്ന് നെടുമ്ബാശേരിയില്‍ ബി.ജെ.പിയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുയും കാലടി ശൃംഗേരിമഠം സന്ദര്‍ശിച്ച ശേഷം ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് മടങ്ങും.

രാത്രി എട്ടിന് ഐലന്‍ഡിലെ ടാജ് ഹോട്ടലില്‍ ബി.ജെ.പി കോര്‍കമ്മിറ്റി യോഗത്തിലും പങ്കെടുക്കും.വെള്ളിയാഴ്ച രാവിലെ 9.30ന് കൊച്ചി കപ്പല്‍ശാലയില്‍ നടക്കുന്ന ചടങ്ങില്‍ വിമാനവാഹിനി വിക്രാന്തിന്റെ കമ്മിഷനിംഗ് പ്രധാനമന്ത്രി നിര്‍വഹിക്കും.തുടര്‍ന്ന് ഹെലികോപ്റ്ററില്‍ നെടുമ്ബാശേരിയില്‍ നിന്ന് മംഗലാപുരത്തേക്ക് പോകും.