ഝാര്‍ഖണ്ടിലെ ഭരണ കക്ഷി എം എല്‍ എ മാരെ ചത്തീസ് ഗഡിലേക്ക് കടത്തി. ബി ജെ പി യുടെ റാഞ്ചല്‍ ഭീഷണി ഭയന്നാണ് മുഖ്യമന്ത്രി ഹേമന്ദ് സൊറിന്റെ നേതൃത്വത്തില്‍ എം എല്‍ എ മാരെ സംസ്ഥാനത്തേക്ക് പുറത്തേക്ക് കടത്തിയത്. ഹേമന്ദ് സ്വറന് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും അയോഗ്യത ഭീഷണി നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ായ്പുരുലെ മേയ് ഫ്‌ലവര്‍ റിസോര്‍ട്ടിലേക്ക് ഭരണകക്ഷി എം.എല്‍.എമാരെ മാറ്റിയത്. എം.എല്‍.എമാരുമായി മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഛത്തീസ്ഗഡില്‍ എത്തിക്കഴിഞ്ഞു.
ചൊവ്വാഴ്ച ഉച്ചയോട് കൂടിയാണ് എം.എല്‍.എമാര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍നിന്ന് രണ്ട് ബസുകളിലായി റാഞ്ചി വിമാനത്താവളത്തിലേക്ക് പോയത്. വിമാനത്താവളത്തില്‍ ഇവര്‍ക്കുവേണ്ടി ചാര്‍ട്ട് ചെയ്ത വിമാനം തയ്യാറായിരുന്നു. എം.എല്‍.എമാര്‍ മുഖ്യമന്ത്രിയുടെ വസതിയില്‍ നിന്ന് ബസില്‍ വിമാനത്താവളത്തിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റായ്പുരിലുള്ള മേയ് ഫ്‌ലവര്‍ റിസോര്‍ട്ടില്‍ എം.എല്‍.എമാര്‍ എത്തിച്ചേര്‍ന്നതിന്റെ ദൃശ്യങ്ങള്‍ വിവിധ ചാനലുകള്‍ പുറത്ത് വി്ട്ടു.
ശനിയാഴ്ച ഹേമന്ദ് സോറന്റെ നേതൃത്വത്തില്‍ 43 എം.എല്‍.എമാര്‍ ഖുംടി ജില്ല സന്ദര്‍ശിച്ചിരുന്നു. ഇത് നിരവധി അഭ്യൂഹങ്ങള്‍ക്കിടയാക്കിയിരുന്നു. ഹേമന്ദ് സോറന്റെ അയോഗ്യത ബി.ജെ.പി. മുതലെടുത്ത് നിലവിലെ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന് ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം) കരുതുന്നുണ്ടെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് ചാനലകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.



