സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറിയായി കെ എം ദിനകരൻ തെരഞ്ഞെടുക്കപ്പെട്ടു. സി പി ഐ 24 -ാമത് പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായി 25 മുതൽ ഏലൂരിൽ നടന്ന സി പി ഐ എറണാകുളം ജില്ലാ സമ്മേളനം സമാപിച്ചു.
പുതിയ ജില്ലാ സെക്രട്ടറിയായി കെ എം ദിനകരൻ തെരെഞ്ഞെടുക്കപ്പെട്ടു. പുതിയ ജില്ലാ കൗണ്സിലിന്റെ ആദ്യ യോഗം പി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്നാണ് സെക്രട്ടറിയെ തെരെഞ്ഞെടുത്തത്.
നാലു കാൻഡിഡേറ്റ് അംഗങ്ങൾ ഉൾപ്പെടെ 55 അംഗ കൗൺസിലിനെയാണ് തെരെഞ്ഞെടുത്തത്. അഖിലേന്ത്യാ കിസാൻ സഭ ജില്ലാ സെക്രട്ടറിയും കടാശ്വാസ കമ്മീഷൻ അംഗവും സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗവുമാണ് ദിനകരന്‍.
പൊക്കാളി കൃഷി വികസന സമിതി അംഗമായും പറവൂരിൽ നിയമസഭാ തെരെഞ്ഞെടുപ്പിലും മത്സരിച്ചിട്ടുണ്ട്. എ ഐ വൈ എഫ് പ്രവർത്തനത്തിലൂടെയാണ് പൊതുരംഗത്തെത്തിയത്. പറവൂർ സ്വദേശിയാണ്.



