മിനിസ്ക്രീനിലും സിനിമയിലും ഒരു പോലെ നിറഞ്ഞുനിന്ന നടിയാണ് സുമാ ജയറാം. വലുതും ചെറുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന സുമ ജയറാം ജീവിതത്തിലെ ഒരു സന്തോഷ വാർത്ത ആരാധകരുമായി പങ്കിട്ടിരിക്കുകയാണ്. തന്റെ ഇരട്ടകുട്ടികളുടെ മാമോദിസ ചടങ്ങിന്റെ ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുകയാണ് താരം.
2013ലായിരുന്നു ബാല്യ കാലസുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലാത്രയുമായുള്ള സുമയുടെ വിവാഹം. ഏറെനാൾ നീണ്ട കാത്തിരിപ്പിനു ശേഷം 2022 ജനുവരിയിലാണ് സുമയ്ക്കും ലല്ലു ഫിലിപ്പിനും രണ്ട് ആൺകുട്ടികൾ ജനിച്ചത്. ആന്റണി ഫിലിപ്പ് മാത്യു, ജോർജ്ജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുട്ടികൾക്ക് സുമ പേരു നൽകിയത്.
1988ല്‍ ഉല്‍സവപിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് സുമ സജീവമാകുന്നത്. തുടര്‍ന്ന് കുട്ടേട്ടന്‍, വചനം, നാളെ എന്നുണ്ടെങ്കില്‍, എന്റെ സൂര്യപുത്രിയ്ക്ക്, പോലീസ് ഡയറി, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍, കാബൂളിവാല, മഴയെത്തും മുന്‍പെ, ക്രൈ ഫയല്‍, ഇഷ്ടം, ഭര്‍ത്താവുദ്യേഗം തുടങ്ങി നിരവധി ചിത്രങ്ങളില്‍ തിളങ്ങി. ഇടക്കാലത്ത് അഭിനയത്തിൽ നിന്നും സുമ ബ്രേക്ക് എടുത്തിരുന്നു. ഇപ്പോൾ ജീവിതത്തിലേക്ക് വൈകിയെത്തിയ തന്റെ ഇരട്ടക്കുട്ടികൾക്കൊപ്പം മാതൃത്വം ആസ്വദിക്കുകയാണ് താരം.



