മൂന്നു ദിവസം കുളിമുറിയില്‍ കുടുങ്ങിക്കിടന്ന സ്ത്രീയ്ക്ക് ഒടുവില്‍ സിനിമാസ്റ്റൈല്‍ മോചനം. ഓഗസ്റ്റ് 22 -ന് തായ്ലന്ഡിലെ ബാങ്കോക്കിലുള്ള വീട്ടിലാണ് സംഭവം. 54 -കാരിയായ സ്ത്രീ രാത്രി പതിവുപോലെ കുളിക്കാനായി കയറിയതാണ്. എന്നാല്‍, കുളി കഴിഞ്ഞ് നോക്കിയപ്പോള്‍ വാതില്‍ തുറക്കാനായില്ല. നാല് നിലകളുള്ള ആ ടൗണ്‍ഹൗസില്‍ ഇവര്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്. വീടിന് ചുറ്റും സുരക്ഷിതമായ സ്റ്റീല്‍ ഗേറ്റുകള്‍ നിര്‍മ്മിച്ചതിനാല്‍ അവരുടെ നിലവിളി ആരും കേട്ടില്ല.
ഒടുവില്‍ രക്ഷപ്പെടലില്ല എന്ന് തോന്നിയ അവര്‍ കുളിമുറിയുടെ ചുമരില്‍ ഒരു യാത്രാ കുറിപ്പ് എഴുതി വച്ചു. ‘ഞാന്‍ 22 -ാം തീയ്യതി ഇവിടെ കുടുങ്ങിയതാണ്. പുറത്തിറങ്ങാന്‍ സാധിച്ചില്ല. ഞാന്‍ ടാപ്പിലെ വെള്ളം കുടിച്ചാണ് അതിജീവിക്കുന്നത്. അത് തീര്‍ന്നു കഴിഞ്ഞാല്‍ ഞാന്‍ മരിക്കുമായിരിക്കും. സഹായത്തിന് വേണ്ടി ഒരുപാട് നിലവിളിച്ചു.ആരും വന്നുമില്ല’ എന്നാണ് അവര്‍ എഴുതിയിരുന്നത്.
മൂന്നു ദിവസമായി വിവരമൊന്നും അറിയാത്തതിനാലും വിളിച്ചിട്ട് ഫോണ്‍ എടുക്കാത്തതിനാലും സ്ത്രീയുടെ സഹോദരി ആകെ ഭയന്നു പോയി. അവരാണ് പൊലീസില്‍ അവരെ കാണാനില്ല
പൊലീസ് വീടിന്റെ ഗേറ്റും കതകും പൊളിച്ചാണ് അകത്ത് കടന്നത്. അവസാനം അവരെ കുളിമുറിക്കകത്ത് കണ്ടെത്തുകയായിരുന്നു.



