സ്വന്തം ആരോഗ്യം പോലും നോക്കാതെ പാര്‍ട്ടിയേ സേവിച്ച നേതാവാണ് കോടിയേരി ബാകൃഷ്ണന്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് നടന്നപ്പോള്‍ സ്വന്തം ആരോഗ്യം പോലും നോക്കാതെ കോടിയേരി ബാലകൃഷ്ണന്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. അദ്ദേഹത്തിന്റെ ആരോഗ്യമാണ് ഇപ്പോള്‍ പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിശ്രമത്തില്‍ കഴിയുന്ന കോടിയേരിയെ ഞായാറാഴ്ച രാവിലെ സിപിഐഎം നേതാക്കള്‍ അദ്ദേഹത്തിന്റെ ഫ്‌ളാറ്റിലെത്തി കണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം എം.എ.ബേബി എന്നിവരാണ് കോടിയേരിയെ സന്ദര്‍ശിക്കാനെത്തിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അവസാനിച്ച ശേഷമാണ് നേതാക്കള്‍ കോടിയേരിയുടെ ഫ്‌ലാറ്റില്‍ എത്തിയത്. തുടര്‍ന്ന് ചേര്‍ന്ന് സംസ്ഥാന കമ്മിറ്റിയിലാണ് എം വി ഗോവിനന്ദനെ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്.