കെ കെ ശൈലജയെ വെട്ടാന്‍ വീണ്ടും നീക്കം. മന്ത്രി സ്ഥാനത്തേക്ക് കണ്ണൂരില്‍ നിന്ന് ഷംസീര്‍ വരുമെന്ന് സൂചന. ആദ്യ പിണറായി സര്‍ക്കാരിലെ ആരും രണ്ടാം പിണറായി സര്‍ക്കാരില്‍ വേണ്ട എന്ന പാര്‍ട്ടിയെടുത്ത തിരുമാനം മാറ്റേണ്ട എന്നാണ് നിലവിലെ തിരുമാനം. പിണറായി വിജയന് മാത്രമാണ് ഇക്കാര്യത്തില്‍ സംസ്ഥാന സെക്രട്ടറിയേററും സംസ്ഥാന കമ്മിറ്റിയും ഇളവ് നല്‍കിയത്. ഇക്കാര്യത്തില്‍ മാറ്റമൊന്നും വരുത്തേണ്ടെന്നാണ് പാര്‍ട്ടി നിലപാട്. അങ്ങിനെ വരുമ്പോള്‍ കെ കെ ശൈലജക്ക് പകരം ഷംസീര്‍ മന്ത്രിയാകുമെന്നറിയുന്നു.

ഓണത്തിന് ശേഷമായിരിക്കും മന്ത്രി സഭാ പുനസംഘടന നടക്കുക.നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ ഗോവിന്ദന്‍ മാഷ് മന്ത്രി സ്ഥാനം രാജിവക്കേണ്ടതില്ലന്നാണ് പാര്‍ട്ടി എടുത്തിരിക്കുന്ന തിരുമാനം. ആലപ്പുഴയില്‍ നിന്ന് സജി ചെറിയാന് പകരം പി പി ചിത്തിരജ്ഞന്റെ പേരാണ് മന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നത്. മലപ്പുറത്ത് പി നന്ദകുമാറും മന്ത്രി സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുണ്ട്്. സ്പീക്കര്‍ എം ബി രാജേഷും മന്ത്രിയാകും.

കെ കെ ഷൈലജയെ മന്ത്രി സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് താല്‍പര്യമില്ലന്നറിയുന്നു. ഷൈലജ മന്ത്രിയായിരുന്നെങ്കില്‍ എ സി മൊയ്തീനും മന്ത്രിയാകാമായിരുന്നു. എന്നാല്‍ കഴിഞ്ഞ മന്ത്രി സഭയിലെ ആരും വേണ്ടെന്ന് നിലപാട് ഇവര്‍ക്ക് തിരിച്ചടിയായി.