എറണാകുളത്ത് വീണ്ടും കൊലപാതകം. നെട്ടൂരില്‍ യുവാവിനെ അടിച്ച് കൊന്നു. പാലക്കാട് സ്വദേശി അജയ്‌യാണ് കൊല്ലപ്പെട്ടത്. രാത്രി ഒരു മണിയോടെയാണ് സംഭവം.

താമസിച്ചിരുന്ന ഹോട്ടലിലുണ്ടായ തര്‍ക്കത്തിലാണ് അജയ്ക്ക് തലയ്ക്ക് അടിയേറ്റത്. പ്രതി പാലക്കാട് സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

സുരേഷിന്റെ ഭാര്യയുമായി അജയിക്കുണ്ടായിരുന്ന അടുപ്പമാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് പൊലീസ് പറഞ്ഞു