വാഹനങ്ങളുടെ പുകമലിനീകരണ പരിശോധനാ നിരക്കുകൾ ഉയർത്തി. ബി.എസ്-4 വിഭാഗത്തിൽപ്പെട്ട ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ സർട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി കുറച്ചിട്ടുണ്ട്. ഡീസൽ ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള മറ്റു ബി.എസ്. 4 വാഹനങ്ങൾക്ക് ഒരുവർഷത്തെ കാലാവധിയുണ്ടാകും.
ഇരുചക്രവാഹനങ്ങളിൽ ബി.എസ് 6-ന് 100 രൂപയാണ് പുതിയ ഫീസ്. മറ്റുള്ളവയ്ക്ക് പഴയ നിരക്കായ 80 രൂപ തുടരും. പെട്രോൾ, സി.എൻ.ജി. ഓട്ടോറിക്ഷകൾക്ക് 110 രൂപയാണ് പുതിയ ഫീസ്. ബി.എസ്. 4-ന് ആറുമാസമാണ് കാലാവധി. ബി.എസ് 3 വരെ വർധനയില്ല.
ഡീസൽ ഓട്ടോറിക്ഷകൾക്ക് (ബി.എസ് 4, ബി.എസ് 6) 130 രൂപയാണ് പുതിയ നിരക്ക്. ഡീസൽ കാറുകൾക്ക് ബി.എസ് 3 വരെ 110 രൂപയും (ആറുമാസം) മറ്റുള്ളവയ്ക്ക് 130 രൂപയും (ഒരു വർഷം) നൽകണം. മീഡിയം, ഹെവി വാഹനങ്ങൾക്ക് 180 രൂപ(ഒരു വർഷം)യാണ് ഫീസ്. 150 ആയിരുന്നു പഴയനിരക്ക്. ബി.എസ്. 6-ൽപെട്ട എല്ലാ വാഹനങ്ങൾക്കും ഒരുവർഷത്തെ കാലാവധി ലഭിക്കും. ടെസ്റ്റിങ് സെന്ററുകൾക്ക് വിവിധ ഏജൻസികൾ നൽകുന്ന കാലിബറേഷൻ സർട്ടിഫിക്കറ്റിന്റെ കാലാവധി ആറുമാസമായി നീട്ടിയിട്ടുണ്ട്.



