തിരുവനന്തപുരം: മുതിർന്ന നേതാവ് ഗുലാം നബി ആസാദ് കോൺഗ്രസിൽ നിന്ന് രാജിവെച്ചതിൽ പരിഹാസവുമായി നിലമ്പൂർ എംഎൽഎ പി വി അൻവർ. അവസാനം ലൈറ്റ് ഓഫ് ചെയ്യുന്നത് വി സി വേണുഗോപാലൻജീയായിരിക്കുമെന്നും അതാണ് ഷായുമായുള്ള കരാറെന്നും ആരുടെയും യഥാർഥ പേരെടുത്ത് പറയാതെ അൻവർ ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു. ഇതൊക്കെ കണ്ട് ഉള്ളിൽ പൊട്ടിക്കരയുന്ന ലീഗുകാർ അന്നും അയ്യോ..ദേ ലാസ്റ്റ് ബസ് പോണേന്ന് പറഞ്ഞ് ഉറക്കെ നിലവിളിക്കുമെന്നും അൻവർ ഫേസ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ദിവസം മുൻ എംഎൽഎ വിടി ബൽറാമിനെതിരെയും അൻവർ രംഗത്തെത്തിയിരുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
അവസാനം ലൈറ്റ് ഓഫ് ചെയ്യുന്നത് “വി.സി.വേണുഗോലാപൻജീ” തന്നെയായിരിക്കും.അതാണ്
ഷായുമായുള്ള കരാർ.!!
ഇതൊക്കെ കണ്ട് ഉള്ളിൽ പൊട്ടിക്കരയുന്ന ലീഗുകാർ അന്നും ഉറക്കെ നിലവിളിക്കും..
“അയ്യോ..ദേ ലാസ്റ്റ് ബസ് പോണേന്ന്”..



