ഗുലാം നബി ആസാദ് കോണ്‍ഗ്രസ് വിട്ടതിനോട് യോജിക്കുന്നില്ലെന്ന് പി ജെ കുര്യന്‍. ഉന്നയിച്ച പരാതികളില്‍ പലതിലും യാഥാര്‍ത്ഥ്യമുണ്ട്. എന്നാല്‍ പാര്‍ട്ടി വിടാതെ പാര്‍ട്ടിയെ തിരുത്താന്‍ ഗുലാം നബി ആസാദ് ശ്രമിക്കണമായിരുന്നെന്ന് പി ജെ കുര്യന്‍ പറഞ്ഞു. ആസാദിന്‍റെ രാജിക്ക് പിന്നില്‍ മോദി ആണെന്ന് കരുതുന്നില്ല.കോണ്‍ഗ്രസെന്നൊല്‍ ഒരു വ്യക്തിയല്ല, ആശയമാണെന്നും കുര്യന്‍ പറഞ്ഞു. 

കോണ്‍ഗ്രസിന് ക്ഷീണം സംഭവിച്ചെന്നത് യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതിന് കാരണം രാഹുല്‍ ഗാന്ധിയല്ല. രാഹുല്‍ വന്നിട്ട് പാര്‍ട്ടിക്ക് നേട്ടമുണ്ടായില്ലെന്നത് സമ്മതിക്കാം. എന്നാല്‍ തിരിച്ചടിക്കെല്ലാം ഉത്തരവാദി രാഹുല്‍ എന്നതിനോട് യോജിപ്പില്ല. രാജീവും സോണിയ ഗാന്ധിയും എല്ലാവരുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതിന് മാറ്റമുണ്ട്. രാഹുലിനെക്കുറിച്ചുള്ള അഭിപ്രായം പാര്‍ട്ടിക്കുള്ളില്‍ പറയുമെന്നും പി ജെ കുര്യന്‍ പറഞ്ഞു. മറ്റൊരു പാര്‍ട്ടി രൂപീകരിക്കാന്‍ ജി 23 യോഗത്തില്‍ നിര്‍ദേശമുണ്ടായെന്നും ശശി തരൂരും താനും ആ നിര്‍ദേശത്തെ എതിര്‍ത്തെന്നും കുര്യന്‍ പറഞ്ഞു.