ഇൻസ്റ്റാഗ്രാമിൽ സജീവമായ ഭാവന പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ശ്രദ്ധനേടാറുണ്ട്. അത്തരത്തിലുള്ള ഏതാനും ഫോട്ടോകളാണ് ഇപ്പോൾ ആരാധക ശ്രദ്ധ കവരുന്നത്.
മലയാളികളുടെ എക്കാലത്തെയും പ്രിയതാരമാണ് ഭാവന. മലയാളത്തിൽ നിന്നാണ് സിനിമാ കരിയർ ആരംഭിച്ചതെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ താരത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം സ്വന്തമാക്കാൻ ഭാവനയ്ക്ക് കഴിഞ്ഞിരുന്നു. നീണ്ട ഇടവേളക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങി വരാൻ ഒരുങ്ങുകയാണ് ഭാവന ഇപ്പോൾ.
പിങ്ക് നിറമുള്ള സൽവാറാണ് താരം അണിഞ്ഞിരിക്കുന്നത്. ഒപ്പം പിങ്ക് നിറത്തിലുള്ള വലിയ കമ്മലുകളും ഭാവന അണിഞ്ഞിട്ടുണ്ട്. സിമ്പിൾ ആന്റ് ഹമ്പിൾ ലുക്കിലാണ് താരം ചിത്രങ്ങളിൽ കാണപ്പെടുന്നത്.



