ഓണം കണക്കിലെടുത്ത് കഴിഞ്ഞ മാസത്തെയും ഈ മാസത്തെയും സാമൂഹിക സുരക്ഷാ പെന്‍ഷനും ക്ഷേമ പെന്‍ഷനും ഇന്നു മുതല്‍ വിതരണം ചെയ്തു തുടങ്ങും. ഇതിനായി 1534 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. അടുത്ത മാസം അഞ്ചിന് മുന്‍പ് വിതരണം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം.
അതിനിടെ, ഓണക്കാലത്തെ അധിക ചെലവ് നേരിടാനും ശമ്പള-പെന്‍ഷന്‍ വിതരണം സുഗമമാക്കാനുമായി 3000 കോടി രൂപ കൂടി പൊതുവിപണിയില്‍നിന്ന് കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. കഴിഞ്ഞ ചൊവ്വാഴ്ച 1000 കോടി രൂപ കടമെടുത്തതിനു പുറമേയാണിത്.



