ചെങ്ങന്നൂർ പാണ്ടനാട്ടിൽ നിരോധിത പുകയില ഉത്പനത്തിൻ്റെ വൻ ശേഖരം പിടികൂടി.ഏകദേശം 35 ലക്ഷത്തോളം വിലവരുന്ന ഹാൻസിൻ്റെ പായ്ക്കറ്റുകളാണ് പിടികൂടിയത്. കേസ്സിൽ ഒരാൾ അറസ്റ്റിൽ.
ആലപ്പുഴ ജില്ല പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ, ഡാൻസാഫ് ടീമും, ചെങ്ങന്നൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നിരോധിത പുകയില ഉത്പന്നത്തിൻ്റെ വൻശേഖരം പിടികൂടിയത്. കേസ്സിൽ പരുമല താഴ്ചയിൽ വാലു പറമ്പിൽ ജിജോയെ പോലീസ് അറസ്റ്റ് ചെയ്തു.ഇയാൾ വാടകയ്ക്ക് താമസിച്ചിരുന്ന പാണ്ടനാട്ടെ വീട്ടിൽ നിന്നുമാണ് 72,000 പായ്ക്കറ്റ് ഹാൻസ് പിടികൂടിയത്.ഏകദേശം 35 ലക്ഷത്തോളം വിലവരുന്ന ഹാൻസ് ശേഖരമാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയുടെ വീട്ടിൽ നിന്നും ഇതിൻ്റെ വിതരണത്തിനായി ഉപയോഗിച്ചിരുന്ന മൂന്ന് വാഹനങ്ങളും പോലീസ് കസ്റ്റഡിയിൽ എടുത്തു.നിരവധി ക്രിമിനൽ കേസ്സിലെ പ്രതിയാണ് പിടികൂടിയ ജിജോയെന്നും പോലീസ് പറഞ്ഞു.സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിക്കുവാൻ പോലീസ് അന്വേഷണവും ആരംഭിച്ചു.



