ന്യൂഡൽഹി: കോൺഗ്രസ് പാർട്ടിയുടെ ഔദ്യോഗിക യുട്യൂബ് ചാനൽ ചൊവ്വാഴ്ച രാത്രിയിൽ ഡിലീറ്റായി. ചാനൽ എങ്ങനെ നിലച്ചെന്ന് പരിശോധിക്കുകയാണെന്നും എത്രയും വേഗം ചാനൽ പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

സാങ്കേതിക തകരാറോ അട്ടിമറിയോയെന്നും അന്വേഷിക്കുമെന്നും കോൺഗ്രസ് ട്വീറ്റ് ചെയ്തു. 20 ലക്ഷത്തിലധികം വരിക്കാരുള്ള യുട്യൂബ് ചാനലാണ് ചൊവ്വാഴ്ച രാത്രിയിൽ ഡിലീറ്റായത്. പാർട്ടി നേതാക്കളുടെ പത്രിസമ്മേളന വീഡിയോകൾ ചാനലിലൂടെയാണ് നൽകിയിരുന്നത്.