മു​ണ്ട​ക്ക​യം: കോ​രു​ത്തോ​ട് മ​ടു​ക്ക​യി​ൽ ഇ​ര​ട്ട​ക്കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി. പു​ത്ത​ൻ​പ​റ​മ്പി​ൽ ശ്യാ​മി​ന്‍റെ ഭാ​ര്യ അ​ഞ്ജ​ലി (26) ആ​ണ് മ​രി​ച്ച​ത്.

പു​ല​ർ​ച്ചെ ആ​റോ​ടെ​യാ​ണ് വീ​ടി​ന്‍റെ അ​ടു​ക്ക​ള​യോ​ട് ചേ​ർ​ന്ന കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. പു​ല​ർ​ച്ചെ ഉ​റ​ക്ക​മു​ണ​ർ​ന്ന വീ​ട്ടു​കാ​ർ യു​വ​തി​യെ കാ​ണാ​തെ വ​ന്ന​തോ​ടെ അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. ഭ​ർ​ത്താ​വ് ശ്യാ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്. പി​ന്നാ​ലെ വി​വ​രം പ​രി​സ​ര​വാ​സി​ക​ളെ​യും പോ​ലീ​സി​നെ​യും അ​റി​യി​ച്ചു.

പോ​ലീ​സ് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത​ത്. ആ​ർ​ഡി​ഒ​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ​ക്ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​ത്.

മ​ര​ണ​കാ​ര​ണം വ്യ​ക്ത​മ​ല്ല. പ​ന​ക്ക​ച്ചി​റ പാ​ക്കി​ൽ പ​രേ​ത​നാ​യ പ്ര​ദീ​പി​ന്‍റെ മ​ക​ളാ​ണ് മ​രി​ച്ച അ​ഞ്ജ​ലി. മ​ക്ക​ൾ: അ​യാ​ന, അ​ഹാ​ന.