തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ൽ ഏ​ത് ബി​ൽ പാ​സാ​ക്കി​യാ​ലും ബ​ന്ധു​നി​യ​മ​നം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ ഇ​ഷ്ട​ക്കാ​രെ നി​യ​മി​ക്കാ​ൻ സ​മ്മ​തി​ക്കി​ല്ല. സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു നി​യ​മ​സ​ഭ​യ്ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​തേ​സ​മ​യം സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ സ്വ​യം​ഭ​ര​ണാ​വ​കാ​ശ​ത്തെ അ​ട്ടി​മ​റി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. നി​യ​മ​സ​ഭ​യ്ക്ക് നി​യ​മം പാ​സാ​ക്കാ​ന്‍ അ​ധി​കാ​ര​മു​ണ്ട്. ബി​ല്ലി​ല്‍ ഒ​പ്പി​ടു​മോ ഇ​ല്ല​യോ എ​ന്ന ചോ​ദ്യം പ്ര​സ​ക്ത​മ​ല്ല.

ബ​ന്ധു​നി​യ​മ​ന​ത്തി​ല്‍ ചാ​ന്‍​സ​ല​ര്‍ എ​ന്ന നി​ല​യി​ല്‍ ല​ജ്ജി​ക്കു​ന്നു​വെ​ന്നും ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.