കോട്ടയം തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡ് ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. ഇന്ന് രാവിലെ കടകൾ ഒഴിപ്പിക്കാനെത്തുന്നെ നഗരസഭാ അധികൃതരെ തടയാൻ സ്റ്റാൻഡിനുള്ളിലെ കടയുടമകളും, ജീവനക്കാരും, കുടുംബാംഗങ്ങളും,വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളും ഇവിടെയെത്തിയിട്ടുണ്ട്.

പോലീസും സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്. രാവിലെ അധികൃതർ എത്തുമെന്നറിഞ്ഞ് സ്റ്റാൻഡിനുള്ളിലേക്കുള്ള എല്ലാ കവാടങ്ങളും കടയുടമകളുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ ഉപരോധിക്കുവാൻ തയ്യാറെടുത്ത് നിലയുറപ്പിച്ചിട്ടുണ്ട്.