വി​ഴി​ഞ്ഞം സ​മ​ര​ത്തി​നെ​തി​രെ​യു​ള്ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​യ​മ​സ​ഭ​യി​ലെ പ്ര​സം​ഗ​ത്തി​നെ​തി​രെ ശ​ശി ത​രൂ​ർ എം​പി.തീ​ര​ശോ​ഷ​ണ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ല​പാ​ട് നി​രാ​ശ​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് ത​രൂ​ർ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

വി​ഴി​ഞ്ഞ​ത്തെ സ​മ​ര​ക്കാ​രു​ടെ ഉ​ദ്ദേ​ശ്യ​ശു​ദ്ധി ചോ​ദ്യം ചെ​യ്യു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. സ​മ​ര​ക്കാ​രെ കാ​ണാ​ൻ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ക​ണ​മാ​യി​രു​ന്നെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു.

വി​ഴി​ഞ്ഞം സ​മ​രം മു​ന്‍​കൂ​ട്ടി ത​യാ​റാ​ക്കി​യ​തെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി നേ​ര​ത്തേ നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞ​ത്. സ​മ​ര​ക്കാ​രെ​ല്ലാം വി​ഴി​ഞ്ഞം പ്ര​ദേ​ശ​ത്തു​ള്ള​വ​ര​ല്ല. തീ​ര​ശോ​ഷ​ണ​ത്തി​നു കാ​ര​ണം വി​ഴി​ഞ്ഞം തു​റ​മു​ഖ​മാ​ണെ​ന്നു പ​റ​യാ​നാ​വി​ല്ലെ​ന്നു മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

തു​റ​മു​ഖ​നി​ര്‍​മാ​ണം ഒ​രു ത​ര​ത്തി​ലു​ള്ള തീ​ര​ശോ​ഷ​ണ​ത്തി​നും കാ​ര​ണ​മാ​കു​ന്നി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര പ​രി​സ്ഥി​തി വ​കു​പ്പി​നു കീ​ഴി​ലു​ള്ള വി​ദ​ഗ്ധ സ​മി​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്രം പ​ദ്ധ​തി​ക്ക് അ​നു​മ​തി ന​ല്‍​കി​യ​ത്.

ഹ​രി​ത ട്രൈ​ബ്യൂ​ണ​ല്‍ രൂ​പീ​ക​രി​ച്ച ര​ണ്ട് വി​ദ​ഗ്ധ സ​മി​തി​ക​ള്‍ ഓ​രോ ആ​റു മാ​സം കൂ​ടു​മ്പോ​ഴും ഇ​ക്കാ​ര്യം വി​ല​യി​രു​ത്തി റി​പ്പോ​ര്‍​ട്ട് ന​ല്‍​കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.