അതിജീവനം പ്രമേയമാക്കിയ ഭാവനയുടെ പരസ്യചിത്രം അവതരിപ്പിച്ച് മഞ്ജു വാര്യർ. അതിജീവനത്തിന്റെ പ്രതീകമാണ് ഭാവനയെന്നും അവരെ പരസ്യചിത്രത്തിലേക്ക് കൊണ്ടുവരാനുള്ള ആശയത്തെ അങ്ങേയറ്റം അഭിനന്ദിക്കുന്നുവെന്നും മഞ്ജു പറഞ്ഞു.
മൈക്രോ ചെക്ക് എന്ന സ്ഥാപനത്തിന്റെ അർബുദം തടയുന്നതിനുള്ള കാമ്പയിനാണ് ‘അതിജീവനം’ അഥവാ ‘ദി സർവൈവൽ’. നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് വീടുകളിലെത്തി സ്തനാർബുദ പരിശോധന നടത്തുന്നതിനുള്ള സംവിധാനമാണ് കാമ്പയിനിൽ ഒരുക്കിയിരിക്കുന്നത്.



