നടി അനന്യയുടെ സഹോദരനും നടനുമായ അർജുൻ ഗോപാൽ വിവാഹിതനായി. മാധവി ബാലഗോപാൽ ആണ് വധു. ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം. സണ്ണി വെയ്ൻ, സ്വാസിക, ആശ ശരത് എന്നിവരും വിവാഹസത്കാരത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നു.

കുഞ്ഞെൽദോ, സാറാസ്, വൂൾഫ്, ഒരു റൊണാൾഡോ ചിത്രം തുടങ്ങിയ സിനിമകളിലെല്ലാം അഭിനയിച്ചിട്ടുള്ള നടനാണ് അർജുൻ.