കശ്മീരുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ കെ ടി ജലീല്‍ എംഎല്‍എയ്‌ക്കെതിരെ കേസെടുക്കാന്‍ തിരുവല്ല ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാം ക്ലാസ് കോടതി.
കശ്മീര്‍ പരാമര്‍ശം സംബന്ധിച്ച വിവാദ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിഷയത്തില്‍ കേസെടുക്കാന്‍ പത്തനംതിട്ട കീഴ്‌വായൂര്‍ പൊലീസിനോട് കോടതി നിര്‍ദ്ദേശിച്ചു. ആര്‍എസ്എസ് ജില്ല പ്രചാരക് പ്രമുഖ് നല്‍കിയ പരാതിയിലാണ് നടപടി.



