ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ രണ്ടാം മത്സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് തോല്‍വി. കരുത്തരായ ഒഡീഷ എഫ്‌സിയോട് രണ്ട് ഗോളിനാണ് തോറ്റത്.

ആദ്യപകുതിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ബ്ലാസ്‌റ്റേഴ്‌സ് രണ്ടാംപകുതിയില്‍ ഐസക്ക്, സോള്‍ ക്രെസ്‌പോ എന്നിവരുടെ ഗോളുകളിലാണ് തോല്‍വി വഴങ്ങിയത്. ഗ്രൂപ്പ് ഡിയിലെ ആദ്യ കളിയില്‍ സുദേവ ഡല്‍ഹി എഫ്‌സിയുമായി സമനിലയായിരുന്നു ഫലം.

27ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയുമായിട്ടാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.