ന്യൂ​യോ​ർ​ക്ക്: നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍റെ ഈ ​വ​ർ​ഷ​ത്തെ പി​ക്നി​ക് വ​ൻ വി​ജ​യ​മാ​യി. കോ​വി​ഡ് മ​ഹാ​മാ​രി​ക്കു​ശേ​ഷം ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ച്ച പി​ക്നി​ക്കി​ൽ നി​ര​വ​ധി​പേ​ർ ഉ​ത്സാ​ഹ​ത്തോ​ടെ പ​ങ്കെ​ടു​ത്തു.

ഓ​ഗ​സ്റ്റ് 21 ഞാ​യ​റാ​ഴ്ച രാ​വി​ലെ പ​ത്തു മു​ത​ൽ ക്വീ​ൻ​സി​ലു​ള്ള ആ​ലി പോ​ണ്ട് പാ​ർ​ക്കി​ൽ വ​ച്ചാ​യി​രു​ന്നു വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ പി​ക്നി​ക്ക് സം​ഘ​ടി​പ്പി​ച്ച​ത്.

വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളോ​ടെ ന​ട​ന്ന പി​ക്നി​ക്കി​ന് നേ​തൃ​ത്വം കൊ​ടു​ത്ത​വ​രി​ൽ പ്ര​സി​ഡ​ന്‍റ് അ​പ്പു​ക്കു​ട്ട​ൻ നാ​യ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സേ​തു മാ​ധ​വ​ൻ, ട്ര​ഷ​റ​ർ ഗോ​പി​നാ​ഥ​ക്കു​റു​പ്പ്, ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ര​ഘു​വ​ര​ൻ നാ​യ​ർ എ​ന്നി​വ​ർ അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു.

വി​മ​ൻ​സ് ഫോ​റം പ്ര​വ​ർ​ത്ത​ക​രാ​യ ല​ക്ഷ്മി രാം​ദാ​സ്, രാ​ധാ​മ​ണി നാ​യ​ർ, ല​തി​ക നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച രു​ചി​ക​ര​മാ​യ ഭ​ക്ഷ​ണം പി​ക്നി​ക്കി​ന്‍റെ സ​വി​ശേ​ഷ​ത​ക​ളി​ൽ ഒ​ന്നാ​യി​രു​ന്നു. ര​ഘു​നാ​ഥ​ൻ നാ​യ​ർ, സു​ധാ​ക​ര​ൻ പി​ള്ള, പ്ര​ഭാ​ക​ര​ൻ നാ​യ​ർ, ശ​ശി പി​ള്ള എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ബാ​ർ​ബി​ക്യു.

കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് റാ​ണി നാ​യ​ർ, ബാ​ബു മേ​നോ​ൻ, ന​രേ​ന്ദ്ര​നാ​ഥ​ൻ നാ​യ​ർ, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. വി​ജ​യി​ക​ൾ​ക്ക് ന്യൂ​ജേ​ഴ്സി​യി​ൽ നി​ന്നു​ള്ള ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നാ​യ​ർ സ്പോ​ണ്‍​സ​ർ ചെ​യ്ത സ​മ്മാ​ന​വും ന​ൽ​കി.