ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്ക് ക്വീ​ൻ​സി​ലെ തു​ള​സി​മ​ന്ദി​റി​നു മു​ന്പി​ലു​ള്ള മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ പ്ര​തി​മ ത​ക​ർ​ത്ത​തി​നെ ഓ​വ​ർ​സീ​സ് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ കോ​ണ്‍​ഗ്ര​സ് യു​എ​സ്എ അ​പ​ല​പി​ച്ചു. ഓ​ഗ​സ്റ്റ് 16നു ​രാ​ത്രി​യി​ലാ​യി​രു​ന്നു പ്ര​തി​മ ത​ക​ർ​ക്ക​പ്പെ​ട്ട​ത്.

ഈ ​മാ​സം ത​ന്നെ റി​ച്ച്മ​ണ്ട് ഹി​ല്ലി​ലെ തു​ള​സി​മ​ന്ദി​റി​ൽ ര​ണ്ടാ​മ​ത്തെ അ​ക്ര​മ​മാ​ണു​ണ്ടാ​യ​ത്. ഓ​ഗ​സ്റ്റ് 3 നാ​യി​രു​ന്നു ആ​ദ്യ സം​ഭ​വം. ഇ​ന്ത്യ​യു​ടെ സ്വാ​ത​ന്ത്ര്യ​ദി​ന പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ന്ന ഈ ​വേ​ള​യി​ൽ, ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത​ത്തി​ൽ അ​ഹിം​സ​യു​ടെ പ്ര​തീ​ക​മാ​യി ലോ​ക​ത്തി​ലെ എ​ല്ലാ രാ​ജ്യ​ങ്ങ​ൾ​ക്കും മാ​തൃ​ക പു​രു​ഷ​നാ​യി മാ​റി​യ,ലോ​ക സ​മാ​ധാ​ന​ത്തി​ന്‍റെ പ്ര​വാ​ച​ക​നാ​യ ഗാ​ന്ധി​ജി​യു​ടെ ശ​ൽ​പം ത​ക​ർ​ക്ക​പ്പെ​ടു​ന്ന​ത് ഒ​രു വി​ധ​ത്തി​ലും ന്യാ​യീ​ക​രി​ക്കു​വു​ന്ന​ത​ല്ല.

ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കാ​നും, ഗാ​ന്ധി​ജി എ​ന്ന വ​ലി​യ മ​നു​ഷ്യ​നെ അ​വ​ഹേ​ളി​ക്കു​വാ​നും ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ പ​റ്റി ഗൗ​ര​വ​മാ​യ അ​ന്വേ​ഷ​ണം വേ​ണം. കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തി ഏ​റ്റ​വും ഉ​ചി​ത​മാ​യ ശി​ക്ഷ കൊ​ടു​ക്ക​ണം. സ്വാ​ത​ന്ത്ര്യ സ​മ​ര ച​രി​ത്ര​ത്തി​ൽ നി​ന്നും ഗാ​ന്ധി​ജി​യെ ഇ​ല്ലാ​താ​ക്കി ച​രി​ത്ര​ത്തെ വ​ള​ച്ചൊ​ടി​ക്കു​വാ​നു​ള്ള ശ്ര​മ​ത്തെ മു​ള​യി​ലേ നു​ള്ളി ക​ള​യ​ണം. മ​ത​വി​ധ്വേ​ഷം ന​ട​ത്തു​വാ​ൻ ശ്ര​മി​ക്കു​ന്ന ശ്ര​മ​ങ്ങ​ളെ സം​ഘ​ട​ന അ​പ​ല​പി​ക്കു​ന്നു

ഗാ​ന്ധി​പ്ര​തി​മ ത​ക​ർ​ത്ത​തി​നെ​യും തു​ള​സി മ​ന്ദി​ർ ആ​രാ​ധ​നാ​ല​യ​ത്തി​ലെ അ​ക്ര​മ​സം​ഭ​വ​ങ്ങ​ളെ​യും ഒ​ഐ​സി​സി യൂ​എ​സ്എ ശ​ക്ത​മാ​യി അ​പ​ല​പി​ക്കു​ന്നു​വെ​ന്ന് നാ​ഷ​ണ​ൽ ചെ​യ​ർ​മാ​ൻ ജെ​യിം​സ് കൂ​ട​ലും പ്ര​സി​ഡ​ന്‍റ് ബേ​ബി മ​ണ​ക്കു​ന്നേ​ലും പ​റ​ഞ്ഞു.