ഒ​ഹാ​യോ: സെ​ൻ​റ് മേ​രീ​സ് സീ​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്ക മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ഴി​ഞ്ഞ ഏ​ഴ് വ​ർ​ഷ​ങ്ങ​ളാ​യി വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന സി​എ​ൻ​സി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ൻ​റ്റ് ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റ് 27 ഡ​ബ്ലി​ൻ എ​മ​റാ​ൾ​ഡ് ഫീ​ൽ​ഡി​ൽ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു. ഇ​തി​നു മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പോ​ലെ ഇ​ത്ത​വ​ണ​യും മി​ഷ​ന് പു​റ​ത്തു​ള്ള ടീ​മു​ക​ളെ കൂ​ടി ഉ​ൾ​കൊ​ള്ളി​ച്ചു ന​ട​ത്താ​ൻ സാ​ധി​ക്കു​ന്ന​ത് ഒ​രു വ​ലി​യ നേ​ട്ടം ത​ന്നെ​യാ​ണ്.

സോ​ണി ജോ​സ​ഫ് (കോ​ൾ​ഡ്വെ​ൽ ബാ​ങ്ക​ർ റി​യാ​ലി​റ്റി), ഡെ​വ് കെ​യ​ർ സൊ​ല്യൂ​ഷ​ൻ​സ് ആ​ണ് പ്ര​ധാ​ന സ്പോ​ണ്‍​സ​ർ. അ​രു​ണ്‍ ഡേ​വി​സ് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന കൊ​ളം​ബ​സ് ചാം​പ്യ​ൻ​സും ചെ​റി​യാ​ൻ മാ​ത്യു നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന കൊ​ളം​ബ​സ് ടൈ​റ്റ​ൻ​സു​മാ​ണ് മി​ഷ​ന്‍റെ കീ​ഴി​ലു​ള്ള ടീ​മു​ക​ൾ. ഈ ​ടീ​മു​ക​ൾ​ക്ക് പു​റ​മെ ജി​ന്േ‍​റാ വ​ർ​ഗീ​സ് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന സെ​ന്‍റ് ചാ​വ​റ സി​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്ക മി​ഷ​ൻ സി​ൻ​സി​നാ​റ്റി, അ​ജീ​ഷ് പൂ​ന്തു​രു​ത്തി​യി​ൽ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഒ​ഹാ​യോ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ണ്‍​ഗ്രി​ഗേ​ഷ​ൻ ടീ​മു​ക​ളും മ​ത്സ​രി​ക്കു​ന്നു. വി​ജ​യം നേ​ടു​ന്ന ടീ​മി​ന് ട്രോ​ഫി ല​ഭി​ക്കു​ന്ന​താ​ണ്. കൂ​ടാ​തെ മാ​ൻ ഓ​ഫ് ദി ​മാ​ച്ച് , മാ​ൻ ഓ​ഫ് ദി ​സീ​രീ​സ്, ബെ​സ്റ്റ് ഫീ​ൽ​ഡ​ർ എ​ന്നീ അ​വാ​ർ​ഡു​ക​ളും ന​ൽ​കു​ന്ന​താ​യി​രി​ക്കും.

നാ​ല് ടീ​മു​ക​ൾ ത​മ്മി​ൽ ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്. ലീ​ഗ് മ​ത്സ​ര​ങ്ങ​ൾ റൗ​ണ്ട് റോ​ബി​ൻ രീ​തി​യി​ലാ​യി​ക്കും. അ​തി​ൽ കൂ​ടു​ത​ൽ പോ​യി​റ്റ് ല​ഭി​ക്കു​ന്ന ര​ണ്ടു ടീ​മു​ക​ൾ ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടു​ന്ന രീ​തി​യി​ലാ​ണ് ഈ ​വ​ർ​ഷ​ത്തെ സി​എ​ൻ​സി ടു​ർ​ണ​മെ​ന്‍റ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.