വ​യ​നാ​ട്: വ​യ​നാ​ട്ടി​ല്‍ ജ​ന​വാ​സ മേഖലയിൽ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി. മ​ടൂ​ര്‍ കോ​ള​നി​യി​ലാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ ക​ടു​വ ഇ​റ​ങ്ങി​യ​ത്. തൊ​ഴു​ത്തി​ല്‍ കെ​ട്ടി​യ പ​ശു​വി​നെ ക​ടു​വ ആ​ക്ര​മി​ച്ചു കൊ​ന്നു.

ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ല്‍ വീ​ണ്ടും ക​ടു​വ​യി​റ​ങ്ങി​യ​തോ​ടെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ര്‍ രം​ഗ​ത്തെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും സ്ഥ​ല​ത്ത് ക​ടു​വ​യു​ടെ സാ​ന്നി ​ധ്യം ക​ണ്ടെ​ത്തി​യി​രു​ന്നു. 

പ്ര​ദേ​ശ​വാ​സി​ക​ളി​ല്‍ ചി​ല​രു​ടെ തോ​ട്ട​ങ്ങ​ളി​ല്‍ ക​ടു​വ​യു​ടെ കാ​ല്‍​പാ​ടു​ക​ള്‍ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് വ​ന​പാ​ല​ക​ര്‍ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു. നി​രീ​ക്ഷ​ണ ക്യാ​മ​റ സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം വ​ന​പാ​ല​ക​ര്‍ പാ​ലി​ച്ചി​ലെ​ന്നും നാ​ട്ടു​കാ​ര്‍ പ​രാ​തി​പെ​ട്ടു.