മുംബൈ: റയില്‍വേ പ്ലാറ്റ്ഫോമില്‍ ഉറങ്ങിക്കിടന്ന ഭാര്യയെ ഭര്‍ത്താവ് വിളിച്ചുണര്‍ത്തി ട്രെയിനിന് മുന്നില്‍ തള്ളിയിട്ട് കൊന്നു. മുംബൈയിലെ വസായ് റയില്‍വേ സ്റ്റേഷനില്‍ തിങ്കളാഴ്ചയാണ് ഈ ദാരുണ സംഭവമുണ്ടായത്. സംഭവത്തിന് ശേഷം ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളുമായി സ്റ്റേഷനില്‍ നിന്ന് നിന്ന് ഓടി രക്ഷപ്പെട്ടു.
സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ അഞ്ചാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ രണ്ടു മക്കളുമായി ഉറങ്ങുന്ന യുവതിയെ കാണാം. അല്‍പം മാറി നില്‍ക്കുന്ന ഭര്‍ത്താവ് ട്രെയിന്‍ വരുന്നുണ്ടൊ എന്ന് നോക്കുന്നതും കാണാം.
പുലര്‍ച്ചെ 4.10ന് എത്തിയ അവധ് എക്സ്പ്രസ് ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് കയറുമ്പോള്‍ ഇയാള്‍ യുവതിയെ വിളിച്ചുണര്‍ത്തുകയും പെട്ടെന്നുതന്നെ ട്രെയിന് മുന്നിലേക്ക് തള്ളിയിടുകയുമായിരുന്നു.
ഞായറാഴ്ച രാവിലെ മുതല്‍ വസായ് റോഡ് സ്റ്റേഷനില്‍ ഇവര്‍ അലഞ്ഞുതിരിയുന്നത് കണ്ടതായി റയില്‍വേ പോലീസ് പറയുന്നു. സംഭവത്തില്‍ മുംബൈ പോലീസ് അന്വേഷണം ആരംഭിച്ചു.



